Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ ലംഘിച്ച്...

ലോക്ഡൗൺ ലംഘിച്ച് ശുചീകരണത്തിന്​ എം.പി; പൊലീസ് മടക്കി അയച്ചു

text_fields
bookmark_border
കൊല്ലം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ ലംഘിച്ച് ശുചീകരണത്തിനെത്തിയ എം.പിയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ഇടപെട്ട് മടക്കിയയച്ചു. ചിന്നക്കടയിലും ജില്ല പഞ്ചായത്ത് ഓഫിസിനു മുന്നിലും യൂത്ത് കോൺഗ്രസിൻെറ റോഡ് ശുചീകരണ പരിപാടി നിശ്ചയിച്ചിരുന്നു. ഉദ്ഘാടനം ചെയ്യാൻ കൊടിക്കുന്നിൽ സുരേഷ് എം.പി എത്തിയപ്പോഴാണ് പൊലീസ് ഇടപെട്ട് മടക്കിയയച്ചത്. സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ഒരുപരിപാടികളും നടത്താൻ കഴിയാത്തതിനാലാണ് മടക്കിയയച്ചത്. ചിന്നക്കടയിൽ ഇൗസ്റ്റ് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ജില്ല പഞ്ചായത്തിന് മുൻവശത്തെത്തി. ഇവിടെ കൊല്ലം വെസ്റ്റ് സി.ഐ എത്തി തടഞ്ഞു. പൊലീസിനെ ഉപയോഗിച്ച് സി.പി.എം തരം താഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് എം.പി പ്രതികരിച്ചു. തദ്ദേശ സ്ഥാപനങ്ങൾ അണുനശീകരണ കാര്യത്തിൽ നിഷ്ക്രിയത്വം കാട്ടുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിലും ജില്ല പഞ്ചായത്തിന് മുന്നിലും ശുചീകരണ പ്രവർത്തനം നടത്താനെത്തിയത്. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡൻറ് എ.എസ്. ശരത് മോഹനൻ, സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, അനുതാജ്, കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ, കൗശിക് എം. ദാസ്, ഒ.ബി. രാജേഷ് എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story