Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗണി​െൻറ മറവിൽ...

ലോക്ഡൗണി​െൻറ മറവിൽ കിളിമാനൂരിൽ നിരവധിയിടങ്ങളിൽ കോഴിമാലിന്യം തള്ളി

text_fields
bookmark_border
ലോക്ഡൗണിൻെറ മറവിൽ കിളിമാനൂരിൽ നിരവധിയിടങ്ങളിൽ കോഴിമാലിന്യം തള്ളി മാലിന്യം കോഴിഫാമിൽനിന്ന് കിളിമാനൂർ: ലോക് ഡൗണിൻെറ മറവിൽ പ്രധാന കവലയോട് ചേർന്നും പ്രദേശത്തെ നിരവധി ജനവാസകേന്ദ്രങ്ങളിലും സാമൂഹികവിരുദ്ധർ കോഴിമാലിന്യം തള്ളി. പ്രദേശം രൂക്ഷമായ ദുർഗന്ധമായതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ മാലിന്യക്കൂമ്പാരം കണ്ടെത്തി. പൊലീസിൻെറയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ നാട്ടുകാർ മാലിന്യം കുഴിച്ചുമൂടി. ഏതോ കോഴി ഫാമിൽനിന്ന് വലിയ വാഹനത്തിൽ എത്തിച്ചതാണ് മാലിന്യമെന്ന് കരുതുന്നു. പോങ്ങനാട് - മടവൂർ റോഡിൽ തുമ്പോട് കവലക്ക് സമീപത്തായാണ് ഞായറാഴ്‌ച രാവിലെ കോഴിമാലിന്യം കണ്ടെത്തിയത്. 31 പ്ലാസ്റ്റിക് ചാക്കുകളിലായി കെട്ടിയ നിലയിൽ വാഹനത്തിൽ ഇവിടെ നിക്ഷേപിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്‌ച രാത്രിയിലാണ് അടുത്തടുത്തായി മാലിന്യനിക്ഷേപം. ഇവിടെ നിന്ന് ഒരുകിലോമീറ്റർ മാറി, കിളിമാനൂർ പഞ്ചായത്തിലെ പഴയചന്ത കവലയിൽ 15 ചാക്ക് കോഴി മാലിന്യവും മുളയ്ക്കലത്തുകാവ് എ.കെ.ആർ ക്രഷറിനു സമീപം ഇരുളുപച്ചയിൽ ഷാനവാസിൻെറ പുരയിടത്തിലേക്ക് 30 ചാക്ക് മാലിന്യവും കണ്ടെത്തി. കോഴിവേസ്റ്റിനൊപ്പം, ഫാമിലെ മാലിന്യം, കോഴിക്ക് നൽകുന്ന അരിയടക്കമുള്ള മാലിന്യവും ഉണ്ടായിരുന്നനായി പള്ളിക്കൽ പൊലീസ്‌ പറഞ്ഞു. മടവൂർ, കിളിമാനൂർ പഞ്ചായത്തിൻെറ വിവിധ മേഖലകളിൽ നിരവധി അനധികൃത പൗൾട്രി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. അമിത വില ഈടാക്കിയതിൻെറ പേരിൽ കിളിമാനൂർ പഞ്ചായത്ത് അടപ്പിച്ച പോങ്ങനാട് കവലയിലെ കോഴിക്കടകളടക്കം ലോക്ഡൗണിൽ നിരവധി സ്ഥാപനങ്ങളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ലോക്ഡൗൺ കഴിഞ്ഞാലുടൻ നട പടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു. ചിത്രവിവരണം: IMG-20200510-WA0061 IMG-20200510-WA0059 പോങ്ങനാട് - മടവൂർ റോഡിൽ തുമ്പോടിന് സമീപം മാലിന്യ നിക്ഷേപം
Show Full Article
TAGS:LOCAL NEWS 
Next Story