Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോ. വേണുവിനെ മാറ്റി;​ ...

ഡോ. വേണുവിനെ മാറ്റി;​ റീബിൽഡ്​ കേരളക്ക്​ പുതിയ സി.ഇ.ഒ

text_fields
bookmark_border
തിരുവനന്തപുരം: ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ്കുമാർ സിങ്ങിനെ റീബിൽഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായി നിയമിച്ചു. ഇൗ പദവി വഹിച്ചിരുന്ന റവന്യൂ സെക്രട്ടറി ഡോ. വി. വേണുവിനെയാണ് മാറ്റിയത്. ഡോ. വേണുവിനെ റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ അംഗമായി ഉൾപ്പെടുത്തി. റവന്യൂവും ഡിസാസ്റ്റർ മാനേജ്മൻെറും വകുപ്പിൻെറ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. വേണു തുടരുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. 2018 ലെ പ്രളയത്തിന് ശേഷമാണ് കേരള പുനർനിർമാണം ലക്ഷ്യമിട്ട് റീബിൽഡ് കേരള ആരംഭിച്ചത്. അന്നുമുതൽ ഡോ. വേണുവാണ് സി.ഇ.ഒ പദവി വഹിച്ചിരുന്നത്. ഇടക്ക് സർവേ ഡയറക്ടർ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ റവന്യൂ സെക്രട്ടറിയായിരുന്ന അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിൽ മന്ത്രിസഭ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. റീബിൽഡ് കേരളയുെട പദ്ധതികൾക്കായി 1700 കോടിയോളം രൂപ വായ്പ എടുത്തിരുെന്നങ്കിലും ധനവകുപ്പിൽനിന്ന് കൈമാറിയിരുന്നില്ല. ബജറ്റിൽ പ്രഖ്യാപിച്ച തുകയും ലഭിച്ചില്ല. ഇക്കാര്യത്തിൽ ഡോ. വേണു അതൃപ്തനായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മേയ് അവസാനം വിരമിക്കും. അദ്ദേഹത്തെ റീബിൽഡ് കേരളയുടെ തലപ്പത്തേക്ക് നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story