Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർ അപകടത്തിൽപെട്ടു

കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
വട്ടിയൂർക്കാവ്: നിയന്ത്രണം വിട്ട ; കാറിനുള്ളിൽ കുടുങ്ങിയ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുളിയറക്കോണം രാധാ ഹൗസിൽ രാധ (67), മകൻ മണികണ്ഠൻ (46) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കാഞ്ഞിരംപാറ കോളനിക്കുമുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണംതെറ്റി അപകടത്തിൽപെടുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. മരുതംകുഴിയിൽനിന്ന് വട്ടിയൂർക്കാവ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ വൈദ്യുതിത്തൂണുകളിൽ ഇടിച്ച ശേഷം റോഡരികിലെ ഓടയിലേക്ക് ചരിയുകയായിരുന്നു. ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്ന മണികണ്ഠനെ ഡോർ തുറന്ന് നാട്ടുകാർ പുറത്തെടുത്തു. അപകടത്തെ തുടർന്ന് ലോക്കായതിനാൽ മറുവശത്തെ ഡോർ തുറക്കാനോ ആ വശത്ത് ഇരിക്കുകയായിരുന്ന രാധയെ പുറത്തിറക്കാനോ നാട്ടുകാർക്ക് കഴിഞ്ഞില്ല. അഗ്നി-രക്ഷാസേന സ്ഥലത്തെത്തി ഡോർ തുറന്നാണ് രാധയെ പുറത്തിറക്കിയത്. അപകടെത്തത്തുടർന്ന് വൈദ്യുതിത്തൂണുകൾ തകർന്ന റോഡിലേക്ക് വീണതിനാൽ പ്രദേശത്തെ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽചൂള ഫയർ സ്റ്റേഷൻ ഓഫിസർ അശോക് കുമാർ, അസി. സ്റ്റേഷൻ ഓഫിസർമാരായ സന്തോഷ്‌കുമാർ, പ്രദീപ് കുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം: IMG-20200510-WA0150(1) IMG-20200510-WA0145(1) IMG-20200510-WA0149(1) അപകടത്തിൽപെട്ട കാറിനുള്ളിൽ കുടുങ്ങിയ വൃദ്ധയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story