Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിര്‍ത്തിയില്‍ ഏറെ...

അതിര്‍ത്തിയില്‍ ഏറെ നേരം കാത്തുകിടക്കേണ്ടതായി വന്നു

text_fields
bookmark_border
ആറ് മലയാളി തൊഴിലാളികള്‍ അതിര്‍ത്തിയില്‍ കാത്തുകിടന്നു പാറശ്ശാല: തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് വന്ന ആറ് മലയാളികളായ തൊഴിലാളികള്‍ക്ക് പ്രവേശന പാസ് ലഭിക്കാതിരുന്നതു കാരണം അതിര്‍ത്തിയില്‍ ഏറെ നേരം കാത്തുകിടക്കേണ്ടതായി വന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ മഹേഷ്, സന്തോഷ്, അരുണ്‍, ആേൻറാ, അലക്‌സാണ്ടര്‍, ഡാനിയേല്‍ എന്നിവര്‍ക്കാണ് ഞായറാഴ്ച രാവിലെ മുതല്‍ അതിര്‍ത്തിയായ ഇഞ്ചിവിളയില്‍ മണിക്കൂറുകള്‍ കേരളത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്ന സ്വകാര്യ വാഹനവുമായി കാത്തുകിടക്കേണ്ടിവന്നത്. ലോക്ഡൗണിന് ഒന്നര മാസം മുമ്പായിരുന്നു ഇവര്‍ തിരുവനന്തപുരത്തുനിന്ന് ചെെന്നെയിലെ ശ്രീപെരുമ്പത്തൂരിലെ ഡെക്കാന്‍ കോളിസി കമ്പനി മെക്കാനിക്കല്‍ സെക്ഷനില്‍ ജോലിക്കായിവന്നുപോയത്. ലോക്ഡൗണിനെ തുടര്‍ന്ന് അവിടെ രണ്ടര മാസമായി ഭക്ഷണം പോലുമില്ലാതെ കുടുങ്ങിക്കിടക്കേണ്ടിവന്നു. തുടര്‍ന്ന്, നോര്‍ക്കയില്‍ ബുക്ക് ചെയ്യുകയും എട്ടാം തീയതി അവിടെ നിന്ന് യാത്ര തിരിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ഈ പാസുകളും ലഭിച്ചിട്ടുണ്ടായിരുന്നു. കേരളത്തിലേക്കുള്ള യാത്രക്കിടെ തമിഴ്‌നാട്ടിലെ ആരുവാമൊഴി ചെക്പോസ്റ്റില്‍ ഇവരെ തടയുകയും ക്വാറൻറീലില്‍ എത്തിക്കുകയും ചെയ്തതിനു ശേഷമാണ് കേരളത്തിലേക്ക് അയച്ചത്. ഇതിൻെറ രേഖകളുമായി ഞായറാഴ്ച രാവിലെ ഇവര്‍ ഇഞ്ചിവിളയില്‍ എത്തിയെങ്കിലും പ്രവേശന പാസില്ലാത്തതിനാല്‍ തടഞ്ഞുവെക്കുകയായിരുന്നു. ഒാണ്‍ലൈനിൻെറ തകരാർ കാരണമായിരുന്നു ഇവര്‍ക്ക് പാസ് ലഭിക്കാത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വൈകീട്ട് ആറോടെ കലക്ടറുടെ നിർദേശപ്രകാരം പാസ് നല്‍കി കേരളത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ചിത്രം. athirthil kudungiavar athirthil kudungiavar (2) തമിഴ്‌നാട്ടില്‍നിന്ന് എത്തി അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍
Show Full Article
TAGS:LOCAL NEWS 
Next Story