Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഞായർ ലോക്ഡൗണിൽ കേരളം...

'ഞായർ ലോക്ഡൗണി'ൽ കേരളം നിശ്ചലം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഞായർ ലോക്ഡൗണിൽ നാടും നഗരവും നിശ്ചലമായി. സമ്പൂർണ ലോക്ഡൗണിൻെറ ഭാഗമായി പുലർച്ച അഞ്ച് മണിമുതൽ തന്നെ പൊലീസ് പരിശോധന ശക്തമാക്കിയതോടെ അനാവശ്യ യാത്രക്കാരെല്ലാം നിരത്തിൽ നിന്നൊഴിഞ്ഞു. അത്യാവശ്യ യാത്രക്കാരൊഴികെ ആരെയും വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ അനുവദിച്ചില്ല. തക്കതായ കാരണമില്ലാതെ വാഹനങ്ങളുമായി പുറത്തിറങ്ങിയ 2,294 പേർക്കെതിരെ പൊലീസ് കേസെടുത്തു. 2,344 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 1,485 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ അറസ്റ്റ്. ഇവിടെ 358 കേസുകളിലായി 357 പേർ അറസ്റ്റിലായി. മാസ്ക് ധരിക്കാത്തതിന് 1,815 കേസുകളും ഇന്നലെ രജിസ്റ്റർ ചെയ്തു. പ്രഭാത സവാരി അടക്കം വ്യായാമ ആവശ്യങ്ങൾക്കായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് പ്രധാന റോഡുകൾ രാവിലെ അഞ്ച് മുതൽ 10 വരെ അടച്ചിട്ടു. തിരുവനന്തപുരത്തെ മ്യൂസിയം-വെള്ളയമ്പലം, കവടിയാര്‍-വെള്ളയമ്പലം, പട്ടം-കവടിയാര്‍ റോഡുകളും കൊച്ചിയില്‍ ബി.ടി.എച്ച്- ഹൈകോടതി ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കലൂര്‍ സ്റ്റേഡിയം റോഡ് എന്നിവയും കോഴിക്കോട് ബീച്ച് റോഡ്, വെള്ളിമാട്കുന്ന്-കോവൂര്‍ റോഡ്, എരഞ്ഞിപ്പാലം-സരോവരം റോഡ് എന്നിവയുമാണ് അഞ്ച് മണിക്കൂർ അടച്ചിട്ടത്. അവശ്യവിഭാഗത്തിൽപ്പെട്ട കടകളൊഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളിലെ പാഴ്സൽ സംവിധാനങ്ങളും പ്രവർത്തിച്ചു. വിവാഹ-മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഇളവുകള്‍ നടപ്പായി തുടങ്ങിയ മൂന്നാംഘട്ടത്തിലെ കോവിഡ് പ്രതിരോധത്തിൻെറ മറ്റൊരു മാര്‍ഗമെന്ന നിലയിലാണ് ഞായറാഴ്ചകളിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മൂന്നാം ലോക്ഡൺ കാലാവധി അവസാനിക്കുന്ന മേയ് 17നും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story