Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരിഞ്ചന്തയും...

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും: 78 കടയുടമകൾക്കെതിരെ വിജിലൻസ് നടപടി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 78 കടയുടമകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ചില വ്യാപാരികൾ നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അധിക വില ഈടാക്കുന്നതായി കണ്ടെത്തി. ഒട്ടു മിക്ക വ്യാപാരസ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. പ്രദർശിപ്പിച്ച സ്ഥാപനങ്ങളിൽ അതിൽ പറഞ്ഞിരിക്കുന്ന വിലെയക്കാൾ കൂടുതൽ തുകയാണ് ചില നിത്യോപയോഗ സാധനങ്ങൾക്ക് ഈടാക്കുന്നതെന്നും കണ്ടെത്തി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story