Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിന്‍ വേണം;...

ട്രെയിന്‍ വേണം; ആനയറയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് ആനയറ ഒരുവാതില്‍കോട്ടയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. സംഘര്‍ഷ സാദ്ധ്യത തടയാനെത്തിയ പേട്ട സി.ഐക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ സി.ഐ ഗിരിലാലിന് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. ആക്കുളം ലുലുമാളിലെ നിര്‍മാണത്തൊഴിലാളികളാണ് പൊലീസിനെതിരെ തിരിഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 670ഓളം തൊഴിലാളികളെയാണ് ഒരുവാതില്‍കോട്ടയിലെ ക്യാമ്പില്‍ ജില്ല ഭരണകൂടം പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഞായറാഴ്ച മുതല്‍ വാട്സ്ആപ്പില്‍ ഉള്‍പ്പെടെ പ്രചരിച്ച വ്യാജ സന്ദേശത്തിൻെറ അടിസ്ഥാനത്തില്‍ ഇവര്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ക്കിടയില്‍നിന്ന് കല്ലേറുണ്ടായത്. ശംഖുംമുഖം എ.സി.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തുകയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് ഇനി പുറപ്പെടുന്ന ട്രെയിനിൽ തൊഴിലാളികളെ ഉള്‍പ്പെടുത്താമെന്ന് എ.സി.പി അറിയിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ സി.ഐയുടെ നെറ്റിക്ക് പരിക്കേല്‍ക്കുകയും മൂന്ന് തുന്നലുകള്‍ ഇടുകയും ചെയ്തു. ഒരു പൊലീസുകാരൻെറ കൈക്കും പരിക്കേറ്റു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സക്കുശേഷം ആശുപത്രി വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story