Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയാളികളുടെ മടക്കം;...

മലയാളികളുടെ മടക്കം; ടൂറിസ്​റ്റ്​ ബസുകള്‍ ഉപയോഗിക്കണമെന്ന്​ ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ ട്രെയിന്‍ സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുടെ വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാഹനങ്ങള്‍ നല്‍കി സഹകരിക്കാന്‍ തയാറുള്ള ടൂര്‍ ഓപറേറ്റര്‍മാര്‍ക്കായി രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം ആരംഭിക്കണമെന്നും ചെന്നിത്തല വാർത്തക്കുറിപ്പിൽ പറഞ്ഞു. ട്രെയിന്‍ ഗതാഗതം ഉള്ള ഇടങ്ങളില്‍ നിന്ന് ട്രെയിന്‍ ഉപയോഗിച്ച് തന്നെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണം. ഉള്‍പ്രദേശങ്ങളില്‍ ട്രെയിന്‍ഗതാഗത സൗകര്യം ഇല്ലാത്തിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബസുകള്‍ പോെല വാഹനങ്ങള്‍ അയക്കാതെ തിരിച്ചുപോരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story