Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർദേശങ്ങൾ പുതുക്കി...

നിർദേശങ്ങൾ പുതുക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ ലക്ഷണമില്ലാത്തവർക്ക്​ വീടുകളിൽ ക്വാറൻറീൻ

text_fields
bookmark_border
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരിൽ രോഗലക്ഷണങ്ങളില്ലാത്തവരെ ഇനി വീടുകളിൽ ക്വാറൻറീനിലയക്കും. മടങ്ങിയെത്തിയ എല്ലാവർക്കും സർക്കാർ കേന്ദ്രങ്ങളിലെ നിർബന്ധിത നിരീക്ഷണത്തിൽ ഇളവ് വരുത്തിയാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പരിമിത സൗകര്യങ്ങളുള്ള സർക്കാർ ക്വാറൻറീന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപനത്തിന് വഴിെവച്ചേക്കാമെന്നും അതിനെക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറൻറീന്‍ സംവിധാനമാണെന്നും എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും ശിപാര്‍ശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതര സംസ്ഥാനത്തുനിന്ന് മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റിവാകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും 14 ദിവസത്തേക്ക് ഹോം ക്വാറൻറീനിൽ അയക്കും. ഇങ്ങനെ വീടുകളിൽ കഴിയുന്നവരിൽ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കി തുടര്‍ നടപടികള്‍ കൈക്കൊള്ളും. അതേസമയം വീട്ടില്‍ ഹോം ക്വാറൻറീന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറൻറീന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കേന്ദ്രങ്ങളിലെ ക്വാറൻറീൻ സൗകര്യമോ സ്വീകരിക്കാം. നിലവില്‍ നിരീക്ഷണത്തിൻെറ എഴാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന നിബന്ധന പിന്‍വലിച്ചു. കോവിഡ് ബാധിതമേഖലയിൽ നിന്നെത്തുന്നവരിൽ ലക്ഷണങ്ങളുള്ളവരെ പി.സി.ആർ പരിശോധനക്ക് വിധേയമാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story