Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്തമഴയിൽ...

കനത്തമഴയിൽ വെള്ളപ്പൊക്കമായി ഒരു പ്രദേശം

text_fields
bookmark_border
കമലേശ്വരം: കമലേശ്വരം അമ്പലത്തറ മെയിൻ റോഡിൽ കല്ലാട്ട്മുക്ക് ഭാഗത്ത് വർഷങ്ങളായി മഴ പെയ്താൽ വെള്ളം കയറുന്നത് തുടർക്കഥയാകുന്നു. പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് മാസങ്ങൾക്കുമുമ്പ് ജനകീയ റോഡ് ഉപരോധം നടത്തുകയും െപാലീസിൻെറ മധ്യസ്ഥതയിൽ എത്രയും വേഗം വെള്ളപ്പൊക്കത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, പി.ഡബ്ല്യു.ഡി പ്രദേശത്തെ മാൻഹോളിലെ ചളി നീക്കം ചെയ്യുകയും പൊളിഞ്ഞ റോഡ് പാച്ച് വർക്ക് ചെയ്തത് ഇളകുകയും ചെയ്തു. എന്നാൽ, ഞായറാഴ്ചയും മഴയിൽ റോഡിൽ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പൈപ്പുകൾ മാറ്റി ശാസ്ത്രീയമായി ഓട നിർമിച്ച് വെള്ളപ്പൊക്കത്തിന് പരിഹാരമുണ്ടാക്കണമെന്ന് വെൽഫെയർ പാർട്ടി അമ്പലത്തറ വാർഡ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ലത്തീഫ്, സിയാദ്, മണിയൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story