Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമടങ്ങിവരുന്ന 300...

മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് വെൽഫെയർ പാർട്ടി വഹിക്കും

text_fields
bookmark_border
തിരുവനന്തപുരം: ഗൾഫിൽനിന്ന് തിരിച്ചുവരുന്ന പ്രവാസികളിൽ 300 പേരുടെ യാത്രാ ചെലവ് വെൽഫെയർ പാർട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അറിയിച്ചു. കൾച്ചറൽ ഫോറം ഖത്തർ, പ്രവാസി ഇന്ത്യ യു.എ.ഇ, പ്രവാസി സൗദി, വെൽഫെയർ കേരള കുവൈറ്റ്, പ്രവാസി വെൽഫെയർ ഫോറം ഒമാൻ, വെൽഫെയർ ഫോറം സലാല, സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ ബഹറൈൻ എന്നീ സംഘടനകളുമായി സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്. എംബസി യാത്രാനുമതി നൽകിയവരിൽനിന്നാണ് അർഹരെ തിരഞ്ഞെടുക്കുന്നത്. ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ വനിതകൾ, കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ എന്നിവരെയാണ് പരിഗണിക്കുക. പ്രവാസികളുടെ യാത്രാ സൗകര്യത്തിനായി കമ്യൂണിറ്റി ഫണ്ട് ഉപയോഗപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുക്കുന്നതുവരെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭം പാർട്ടി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story