Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാങ്ങോട്...

പാങ്ങോട് പുത്തന്‍പള്ളിയില്‍ റമദാന്‍ കിറ്റ് വിതരണം

text_fields
bookmark_border
പാങ്ങോട്: ജമാഅത്ത് പരിധിയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി പാങ്ങോട് പുത്തൻപള്ളി ജമാഅത്ത്. ഭക്ഷ്യോൽപന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളുമടങ്ങുന്ന റമദാന്‍ കിറ്റുകള്‍ നൽകിയാണ് ജമാഅത്ത് മാതൃകയായത്. ജാതി-മത ഭേദമന്യേ ജമാഅത്ത് പരിധിയിലെ ഇരുപതോളം കുടുംബങ്ങള്‍ക്ക് എല്ലാ മാസവും സഹായങ്ങള്‍ എത്തിക്കുന്നതിന് പുറമെയാണ് റമദാനില്‍ നാന്നൂറോളം കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നൽകിയത്. ചടങ്ങിൻെറ ഉദ്ഘാടനം പാങ്ങോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനീഷും കിറ്റുകളുടെ വിതരണോദ്ഘാടനം ജമാഅത്ത് ചീഫ് ഇമാം ഡോ. ഷംസുദ്ദീന്‍ അഹ്‌സനിയും നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് സാബിത്ത് ഖാന്‍, സെക്രട്ടറി റഹിം പാങ്ങോട്, പരിപാലനസമിതി അംഗങ്ങളായ നൈസാം പാങ്ങോട്, മുഹമ്മദ് അല്‍റംസ്, സുഹൈല്‍, ബാദുഷാ, മന്‍ഷാദ് പാങ്ങോട് എന്നിവര്‍ പങ്കെടുത്തു. മരങ്ങള്‍ വീണും ചുമരുകള്‍ കുതിര്‍ന്നും വീടുകള്‍ക്ക് കേടുപറ്റി പാങ്ങോട്: മരങ്ങള്‍ കടപുഴകി വീണും മഴയില്‍ ചുമരുകള്‍ കുതിര്‍ന്നും വീടുകള്‍ക്ക് കേടുപാട്. പാങ്ങോട് പാണയം ധൂളിക്കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ മണിയന്‍, സമീപവാസികളായ ശ്യാമള, ശ്യാമള. പി എന്നിവരുടെ വീടുകളിലേക്കാണ് മരങ്ങള്‍ പിഴുതുവീണ് കേടുപാടുണ്ടായത്. സുനില്‍കുമാര്‍ എന്നയാളുടെ കുടിലാണ് മണ്‍ചുമരുകള്‍ കുതിര്‍ന്ന് നിലംപൊത്തിയത്. മണിയൻെറ വീടിന് മുകളിലേക്ക് സമീപത്തുനിന്ന മരം പിഴുതുവീണ് ഷീറ്റ് മേഞ്ഞ വീടി‌ൻെറ മേൽക്കൂര തകർന്നു. ശ്യാമളയുടെ വീടിന് മുകളിലേക്ക് അടുത്ത പുരയിടത്തില്‍നിന്ന് മഹാഗണി മരവും കടപുഴകി വീണു. സമീപത്തുതന്നെയുള്ള ശ്യാമളയുടെ ഓടുമേഞ്ഞ വീടിന് മുകളില്‍ തെങ്ങ് പിഴുതുവീണ് അടുക്കളയും ഒരു മുറിയും തകരുകയായിരുന്നു. സുനില്‍കുമാറിേൻറത് മണ്‍ചുമരുകളോട് കൂടിയതും മേൽക്കൂരയില്‍ ടാര്‍പ്പാളില്‍ പൊതിഞ്ഞതുമായ കുടിലായിരുന്നു. ടാര്‍പ്പാളില്‍ കീറി വീടിൻെറ ചുമരുകള്‍ മഴയില്‍ കുതിര്‍ന്ന് പൂർണമായും തകരുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story