Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിൽ കൃഷി...

നഗരത്തിൽ കൃഷി വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതികളുമായി നഗരസഭ

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തിൽ കൃഷി വ്യാപിപ്പിക്കാനുള്ള വിപുലമായ പദ്ധതികളുമായി നഗരസഭ. നഗരസഭ പരിധിയിലുള്ള പതിനൊന്ന് കൃഷിഭവനുകളെ സഹകരിപ്പിച്ച് നഗരപരിധിയിൽ 200 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കാൻ നടപടികൾ ആരംഭിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. 10 േഗ്രാബാഗുകൾ അടങ്ങിയ ഒരു യൂനിറ്റ് 200 രൂപക്ക് സബ്സിഡിയോടുകൂടി നഗരസഭ വിതരണംചെയ്യും. കുറവൻകോണത്തെ ഒരേക്കറിൽ ഒരുക്കുന്ന കൃഷി ബുധനാഴ്ച വൈകിട്ട് മൂന്നിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. അടുത്തുതന്നെ വെള്ളായണിയിലെ അേഞ്ചക്കറിലും കൃഷിയിറക്കും. േഗ്രാബാഗുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9496434409, 9496434410.
Show Full Article
TAGS:LOCAL NEWS 
Next Story