Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി ബേക്കറിയുടമ പിടിയിൽ

text_fields
bookmark_border
നേമം: നിരോധിത പുകയില ഉൽപന്നങ്ങളുമായി കാക്കാമൂല നാലുകെട്ട് വീട്ടിൽ അനി (50) നേമം പൊലീസിൻെറ പിടിയിലായി. കാക്കാമൂലയിലുള്ള ബേക്കറിയുടെ മറവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അനിയുടെ വീട്ടിലും കടയിലും നടത്തിയ തിരച്ചിലിൽ ഏകദേശം 200 പാക്കറ്റോളം ശംഭു, ഗണേഷ്, കൂൾ ലിപ് തുടങ്ങിയവ കണ്ടെടുക്കുകയായിരുന്നു. ലോക്ഡൗൺ ആയതിനാൽ മദ്യം ലഭിക്കാത്തതിനാൽ ആവശ്യക്കാർക്ക് 150 രൂപ മുതൽ 200 രൂപ വരെ നിരക്കിലാണ് ഒരു കവർ വിറ്റഴിച്ചിരുന്നത്. പിടിയിലായ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പുകയില ഉൽപന്നങ്ങൾ വിറ്റതിന് ഇയാൾക്കെതിരെ നേരത്തേ കേസുകൾ നിലവിലുണ്ട്. നേമം സി.ഐ ബൈജു എൽ.എസ്. നായർ, എസ്.ഐ ദീപു, എ.എസ്.ഐ തങ്കമണി, സി.പി.ഒമാരായ ബിമൽ മിത്ര, ഹരീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story