Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല പഞ്ചായത്തി​െൻറ...

ജില്ല പഞ്ചായത്തി​െൻറ ജനകീയ കൃഷി -കിളിമാനൂരില്‍ തുടക്കമായി

text_fields
bookmark_border
ജില്ല പഞ്ചായത്തിൻെറ ജനകീയ കൃഷി -കിളിമാനൂരില്‍ തുടക്കമായി കിളിമാനൂർ: ജില്ലയിലെ തരിശു പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായി ജില്ല പഞ്ചായത്തിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന 'തരിശ് രഹിത കേരളം' കർമ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കിളിമാനൂരിൽ നടന്നു. പുതുമംഗലം പാടശേഖരത്തിലെ ഉഴുതുമറിച്ച മണ്ണിൽ വിത്തെറിഞ്ഞ് പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. കോവിഡ് 19 മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങും കൃഷിയും നടത്തിയത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളും ഏറ്റെടുത്ത് നെല്ല്, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യും. ഇതിലൂടെ പച്ചക്കറിയിലും സമ്പൂർണ സ്വയം പര്യാപ്തതയും ഭക്ഷ്യസുരക്ഷയുമാണ് ലക്ഷ്യമിടുന്നത്. കിളിമാനൂരിൽ ആദ്യഘട്ടമായി തരിശ് കിടക്കുന്ന 12 ഹെക്ടർ പാടശേഖരത്തിൽ നെല്ല്, വാഴ, പച്ചക്കറികൾ, പയർ, കിഴങ്ങ് വർഗങ്ങൾ എന്നിവ നടും. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി അധ്യക്ഷത വഹിച്ചു. കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എൽ. ബിന്ദു, എസ്. ലിസി, എസ്.എസ്. സിനി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഷീജ, സുധാറാണി, അസി. ഡയറക്ടർ അനിൽ കുമാർ, കൃഷി ഓഫിസർമാരായ നസീമാ ബീവി, മണിവർണൻ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ സ്വാഗതം പറഞ്ഞു. IMG-20200501-WA0207 ജില്ല പഞ്ചായത്തിൻെറ നേതൃത്വത്തിൽ കിളിമാനൂരിൽ ആരംഭിച്ച തരിശ് നിലം കൃഷി വിത്തെറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story