Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസി​െൻറ സൗജന്യ...

പൊലീസി​െൻറ സൗജന്യ ഭക്ഷണവിതരണം സമാപിച്ചു

text_fields
bookmark_border
പൊലീസിൻെറ സൗജന്യ ഭക്ഷണവിതരണം സമാപിച്ചു തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗൺ മൂലം തെരുവുകളിൽ വിശന്നലഞ്ഞവർക്ക് അന്നമൂട്ടാൻ കേരള പൊലീസിൻെറ നേതൃത്വത്തിൽ നടന്നുവന്ന 'ഒരു വയറൂട്ടാം' സൗജന്യ ഭക്ഷണവിതരണ പദ്ധതിയുടെ സമാപനം തിരുവനന്തപുരത്ത് നടന്നു. 40 ദിവസംകൊണ്ട് സംസ്ഥാനമൊട്ടാകെ 4,45,611 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. 27,444 പേർക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. അനന്തപുരി ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തു. പൊലീസ് സേനയെ കേരള പത്രപ്രവർത്തക യൂനിയൻ ആദരിച്ചു. ഭക്ഷണവിതരണത്തിൽ സ്വമനസ്സാേല പങ്കാളികളായ പൊലീസുദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ഐ.ജി പി. വിജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story