Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 5:01 AM IST Updated On
date_range 3 May 2020 5:01 AM ISTതിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് പറന്നത് 750 ടണ്‍ ഭക്ഷ്യധാന്യം
text_fieldsbookmark_border
ശംഖുംമുഖം: ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം വിമാനത്താവളം വഴി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറന്നത് 750 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍. 50ലധികം കാര്‍ഗോ സർവിസുകളാണ് ലോക്ഡൗണ്‍ കാലത്ത് മാത്രം പോയത്. വിദേശ എയര്‍ലൈനുകള്‍, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ സർവിസുകള്‍ നടത്തി. എക്സ്പോര്‍ട്ടിങ് എയര്‍കാര്‍ഗോ കോംപ്ലക്സ് സംസ്ഥാന സര്‍ക്കാറിൻെറ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറര്‍പ്രൈസസിൻെറ (കെ.എസ്.ഐ.ഇ) നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി കാര്‍ഗോ ഏജന്‍സികള്‍ വഴിയാണ് ഇവയെത്തുന്നത്. പച്ചക്കറി ഉൾപ്പെടെയുള്ള ലോഡുകള്‍ അധികവും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തെ സ്റ്റാന്‍ഡ്-ബൈ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വ്യോമപാത ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഇന്ധനം നിറക്കലും സാങ്കേതിക തകരാറുകളുടെ ലാന്‍ഡിങ്ങിനുമായാണ് വിമാനത്താവളത്തെ സ്റ്റാന്‍ഡ്-ബൈയാക്കിയത്. ഇത് ഏറെ ഗുണം ചെയ്തത് കാര്‍ഗോ വിമാനങ്ങള്‍ക്കാണ്. ഇനിയും പല രാജ്യങ്ങളുടെ ചരക്ക് വിമാനങ്ങള്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നടത്തുന്നതിനുള്ള അനുമതി കേന്ദ്രത്തോട് തേടിയിട്ടുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഗള്‍ഫിലേക്കുള്ള പച്ചക്കറിയുടെ കയറ്റുമതി ഗണ്യമായി വർധിക്കും. നേരത്തേ കാര്‍ഗോ വഴി വിദേശ രാജ്യങ്ങളില്‍ എത്തുന്ന പച്ചക്കറികളും പഴവർഗങ്ങളും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് വിദേശ രാജ്യങ്ങളിലേക്ക് ഇറക്കുക. ചെറിയ രീതിയിലുള്ള തകരാറുകള്‍ കണ്ടാല്‍ ഉടന്‍തന്നെ അത്തരം ലോഡുകള്‍ മടക്കി അയക്കാറാണ് പതിവ്. എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് ചെറിയ തകരാറുകള്‍ പോലും കാര്യമായി എടുക്കാന്‍ തയാറാകുന്നില്ല എന്നത് വിദേശത്തേക്ക് ചരക്ക് എത്തിക്കുന്ന കാര്‍ഗോ ഏജന്‍സികള്‍ക്കും അൽപമൊന്ന് ആശ്വാസം നല്‍കുന്നു. 750 ടൺ കാർഗോ വാർത്തയിൽ ചേർക്കാനുള്ളത് എമിറേറ്റ്സ് -320 ടൺ, ഖത്തർ -210 ടൺ, എയർ ഇന്ത്യ എക്സ്പ്രസ് - 30 ടൺ, മാലദ്വീപ്, -100 ടൺ, എയർ അറേബ്യ -20 ടൺ, ഇൻഡിഗോ -20 ടൺ എന്ന നിലക്കാണ് എയർലൈനുകൾ ഭക്ഷ്യസാധനങ്ങളുമായി വിദേശങ്ങളിലേക്ക് പറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story