തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ല -മന്ത്രി

05:03 AM
24/11/2019
തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും അത് തുടരുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുകയും ചെയ്യുന്നത് സംബന്ധിച്ച നിയമവ്യവസ്ഥകൾ സർക്കാർ ദുർബലപ്പെടുത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Loading...