അയൽവാസിയുടെ പ്രമാണം പണയപ്പെടുത്തി പണം തട്ടിയ പ്രതി അറസ്​റ്റിൽ

05:03 AM
24/11/2019
വെളിയം: മൈലോട് സ്വദേശിയായ നവാസിൻെറ 10 സൻെറ് പുരയിടത്തിൻെറ പ്രമാണം വാങ്ങി കെ.എസ്.എഫ്.ഇയിൽ പണയപ്പെടുത്തി ചിട്ടി പിടിച്ച പ്രതി അറസ്റ്റിൽ. പൂയപ്പള്ളി മൈലോട് പൊരിയക്കോട് മുണ്ടപ്പള്ളി ഹൗസിൽ കുഞ്ഞ് കുഞ്ഞിൻെറ മകൻ നോബിളിനെയാണ് (57) പൂയപ്പള്ളി പൊലീസ് പിടികൂടിയത്. ഇയാൾ മുമ്പ് തൻെറ അയൽവാസിയായ ശശികലയുടെ 20 സൻെറ് പുരയിടവും വീടും അടങ്ങുന്ന വസ്തുവിൻെറ പ്രമാണം കൈക്കലാക്കി കെ.എസ്.എഫ്.ഇ ചിട്ടി പിടിച്ച് പണം തിരിച്ചടയ്ക്കാതെ മുങ്ങിയിരുന്നു. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻെറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Loading...