ഫാ. ഡോ. സി.സി. ജോണിന് ദേശീയ വിദ്യാഭ്യാസ പുരസ്​കാരം

05:03 AM
24/11/2019
തിരുവനന്തപുരം: പട്ടം സൻെറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സി.സി. ജോൺ ദേശീയ വിദ്യാഭ്യാസ പുരസ്കാരത്തിന് അർഹനായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കണോമിക് ഫോർ ഹെൽത്ത് ആൻഡ് എജുക്കേഷനൽ ഗ്രോത്ത് എന്ന സംഘടനയാണ് പുരസ്കാരം നൽകിയത്. സ്കൂളിൽ നടപ്പാക്കുന്ന നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകുന്നതെന്ന് എക്കണോമിക് ഫോർ ഹെൽത്ത് ആൻഡ് എജുക്കേഷനൽ ഗ്രോത്ത് സെക്രട്ടറി ജനറൽ കുൽ ദീപ് സിങ് അറിയിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ വൈദികനായ ഫാ. ജോൺ പത്തനംതിട്ട സ്വദേശിയാണ് photo: PHOTO-2019-02-07-15-37-40 IMG-20191122-WA0236 ഫോട്ടോ: ദേശീയ അധ്യാപക പുരസ്കാരം ഡൽഹിയിൽെവച്ച് പട്ടം സൻെറ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സി.സി. ജോൺ ഏറ്റുവാങ്ങുന്നു
Loading...