Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിജീവനത്തിെൻറ...

അതിജീവനത്തിെൻറ വിജയത്തിളക്കത്തിലേക്ക്

text_fields
bookmark_border
അതിജീവനത്തിൻെറ വിജയത്തിളക്കത്തിലേക്ക് തിരുവനന്തപുരം: അർബുദത്തെ ആത്മധൈര്യംകൊണ്ട് തോൽപിച്ചാണ് അവനി വ്യത്യസ്തമാകുന്നത്. ജില്ല കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം കവിതാലാപനത്തിലും കഥകളി സംഗീതത്തിലും ഒന്നാമതെത്തിയപ്പോള്‍ അവനിയുടെ മധുരപ്രതികാരം കൂടിയായി. കഴിഞ്ഞവര്‍ഷം നവംബറിലാണ് രോഗം തിരിച്ചറിയുന്നത്. പിന്നെ ചികിത്സയുടെ നാളുകൾ. കലാമോഹം ഉള്ളിലുണ്ടെങ്കിലും രോഗഭാരം വില്ലനായി. കഴിഞ്ഞവര്‍ഷം ഉപജില്ല കലോത്സവത്തിലും അവനിക്ക് പെങ്കടുക്കാനായില്ല. ഇക്കുറി പക്ഷേ പകരം വീട്ടിയും കഴിഞ്ഞ വർഷത്തെ കുറവ് നികത്തിയുമാണ് മടക്കം. സംഗീതത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൻെറര്‍ ഫോര്‍ കള്‍ചറല്‍ റിസോഴ്‌സസ് ട്രെയിനിങ്ങിൻെറ സ്‌കോളര്‍ഷിപ്പും അവനിക്ക് ലഭിച്ചിരുന്നു. ചികിത്സക്കിടെയാണ് ന്യൂഡല്‍ഹിയിലെത്തി സ്‌കോളര്‍ഷിപ്പിനായി സംഗീത പരിപാടി അവതരിപ്പിച്ചത്. വെഞ്ഞാറമൂട് സ്വദേശി എ. ശിവപ്രസാദിൻെറയും സജിതയുടെയും മകളായ അവനി വെഞ്ഞാറമൂട് ഗവണ്‍മൻെറ് എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story