Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരുമാതുറ ഗവ....

പെരുമാതുറ ഗവ. എൽ.പി.എസിൽ പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
പെരുമാതുറ: 'വിദ്യാലയം പ്രതിഭകളിലേക്ക്' പദ്ധതിയുടെ ഭാഗമായി പെരുമാതുറ ഗവ. എൽ.പി.എസിലെ വിദ്യാർഥികൾ പ്രതിഭകളെ വീട് ടിലെത്തി ആദരിച്ചു. സംവിധായകൻ സുനിൽ ഇബ്രാഹിം, ദേശീയ അധ്യാപക അവാർഡ് ജേതാവ് എൽ. ശ്യാമളകുമാരി, നോവലിസ്റ്റും നാടകപ്രവർത്തകനുമായ എം.എച്ച്.എം. കണ്ണ്, ചിത്രകാരനും എഴുത്തുകാരനുമായ ഔറംഗസീബ് പെരുമാതുറ എന്നിവരെയാണ് ആദരിച്ചത്. പ്രതിഭകൾ അവരുടെ ജീവിതാനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് ഡി.വൈ. ഹിൽഡ, എസ്.എം.സി ചെയർമാൻ സഹീർ, നൗഷാദ് പെരുമാതുറ, അധ്യാപകരായ ജി.ആർ. രാജേഷ് കുമാർ, പ്രസന്ന. എ, പ്രേമ, ജീനമോൾ ജെ.ആർ, മേരി ഡോറിൻ. ഡി.എസ്, ജയകുമാർ എന്നിവർ വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്നു. സമ്പൂർണ സ്കൂൾ ലൈബ്രറി പ്രഖ്യാപനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീഹ നിർവഹിച്ചു. വാർഡ് അംഗം സഫീദ പങ്കെടുത്തു. ശിശുദിനറാലി, കുട്ടികളുടെ കലാപരിപാടികൾ, പായസവിതരണം എന്നിവ ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story