Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 11:35 PM GMT Updated On
date_range 15 Nov 2019 11:35 PM GMTവി.ആര്. കൃഷ്ണയ്യര്‍ ജന്മദിനം
text_fieldsbookmark_border
തിരുവനന്തപുരം: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ജന്മദിനം നല്ലനടപ്പ് ദിനത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഇ.എം.എസ ് ഹാളില്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലയില്‍ നല്ലനടപ്പില്‍ കഴിയുന്ന ഷബീറലിയുടെ 'നേര്‍വഴി തടവറക്കവിതകള്‍' ചടങ്ങില്‍ പ്രകാശിപ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന് പുസ്തകം ഏറ്റുവാങ്ങി. നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ കവി ഷബീറലിയെ ആദരിച്ചു. സാമൂഹികനീതി വകുപ്പ് പുറത്തിറക്കുന്ന 'സുനീതി' വാര്‍ത്താപത്രിക മന്ത്രി കെ.കെ. ശൈലജ രാഖി രവികുമാറിന് നല്കി പ്രകാശനം ചെയ്തു. ജില്ല ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ. ജൂബിയ, ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ്, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, കെ.വി. സുഭാഷ് കുമാര്‍, ഏലിയാസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story