Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുപ്രധാന വിഷയങ്ങളിൽ...

സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ​ യു.ഡി.എഫി​െൻറ ഏകദിന യോഗം ഇന്ന്​

text_fields
bookmark_border
സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ യു.ഡി.എഫിൻെറ ഏകദിന യോഗം ഇന്ന് തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലത്തിൻെറ വിശദമായ വിലയിരുത്തൽ ഉൾപ്പെടെ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ യു.ഡി.എഫിൻെറ ഏകദിന യോഗം വെള്ളിയാഴ്ച. രാവിലെ പത്തര മുതൽ നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിലാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തിൻെറ തിളക്കം നഷ്ടപ്പെടുത്തുന്ന തരത്തിൽ ഉപതെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി യു.ഡി.എഫിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മുന്നണിയുടെ പ്രവർത്തനം പോരെന്ന അഭിപ്രായം എല്ലാ ഘടകകക്ഷികൾക്കും ഉണ്ട്. സിറ്റിങ് സീറ്റുകളായ പാലാ, വട്ടിയൂർക്കാവ്, കോന്നി എന്നിവിടങ്ങളിലെ തിരിച്ചടിയാണ് ഇന്നത്തെ യോഗം പ്രധാനമായും വിലയിരുത്തുക. മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുംവിധം പാർട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. മുന്നണിനേതൃത്വം ഇടപെട്ടിട്ടും കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്യമായി ഏറ്റുമുട്ടുന്നത് മുന്നണിയെ ബാധിക്കുന്നുണ്ട്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ തർക്കം ഒഴിവാക്കി മുന്നോട്ടുപോകണമെന്ന കടുത്ത നിർേദശം ഇരുവിഭാഗങ്ങൾക്കും മുന്നണിനേതൃത്വം നൽകുമെന്നാണ് സൂചന. നിർജീവമായ യു.ഡി.എഫ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്ന കാര്യത്തിൽ ഇന്നത്തെ യോഗം തീരുമാനമെടുക്കും. വാളയാർ, കിഫ്ബി, ഉൗരാളുങ്കൽ തുടങ്ങിയ സമീപകാല വിവാദവിഷയങ്ങൾ ഉയർത്തിക്കാട്ടി സമരപരിപാടികളും യോഗം ആവിഷ്കരിക്കും. ശബരിമലയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്ന പുതിയവിധിയും യോഗത്തിൽ ചർച്ചയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story