കിളിമാനൂർ ഉപജില്ല കലോത്സവം: മുന്നറിയിപ്പില്ലാതെ വേദികൾ മാറ്റി

05:05 AM
13/11/2019
കല്ലമ്പലം: നാവായിക്കുളം സ്കൂളിൽ നടന്ന കിളിമാനൂർ ഉപജില്ല കലോത്സവത്തിൽ മുന്നറിയിപ്പില്ലാതെ വേദികൾ മാറ്റിയത് കുട്ടികളെയും രക്ഷാകർത്താക്കളെയും ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ദിവസം നാവായിക്കുളം ഗവ.എൽ.പി.എസിലെ വേദിയാണ് തട്ടു പാലം പഞ്ചായത്ത് ഹാളിലേക്ക് മാറ്റിയത്. ദേവസ്വം ബോർഡ് ഒാഡിറ്റോറിയത്തിലെ വേദിയിൽ നാടകം കളിക്കാനാകാത്തതിനാൽ ഗവ. എച്ച്.എസ്.എസിലേക്ക് മാറ്റിയത് കുട്ടികളെ വിഷമത്തിലാക്കി. ഒന്നാം ദിവസം രചന മത്സരങ്ങൾ മാത്രമായിരുന്നു നടത്തിയിരുന്നത്. എന്നാൽ, ചില സ്റ്റേജ് ഇനങ്ങൾ അവസാന സമയം ഉൾപ്പെടുത്തി. തിങ്കളാഴ്ച രാത്രി രണ്ടുവരെ പരിപാടി നീണ്ടു. രണ്ടാം ദിവസമായിട്ടും സമയബന്ധിതമായ ഫലമറിയാതെ വന്നതോടെ ട്രോഫി കമ്മിറ്റിക്കാരും വലഞ്ഞു.
Loading...