Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാരിയുടെ...

യാത്രക്കാരിയുടെ ബാഗിൽനിന്ന്​ പണം കവർന്ന ഇതര സംസ്ഥാനക്കാരി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് പണം കവർന്ന തമിഴ്നാട് സ്വദേശിനിയെ സിറ്റി ഷാഡോ പൊലീസ് പിടിക ൂടി. മധുര പുണ്യവാരം കർപ്പകവതി തെരുവിൽ താമസിക്കുന്ന മാരി എന്ന ഭവാനിയെയാണ് (24) സിറ്റി ഷാഡോ വനിതാ പൊലീസ് സംഘം പിടികൂടിയത്. കുറച്ചുദിവസമായി നഗരത്തിലെ ബസുകളിൽനിന്ന് സ്ത്രീകളുടെ പഴ്സും പണവും കവരുന്ന സംഭവം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭവാനി പിടിയിലായത്. ബസുകളിൽ കയറി കൃത്രിമമായി തിരക്കുണ്ടാക്കിയാണ് ഇവർ പഴ്സും പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നിരുന്നത്. എൽ.എം.എസ് ജീവനക്കാരിയുടെ ബാഗിനുള്ളിൽനിന്ന് പണമടങ്ങിയ പഴ്സ് മോഷണം നടത്തിയതുൾപ്പെടെ നിരവധി കവർച്ചകൾ നടത്തിയതായി തെളിഞ്ഞു. ഇവരുടെ കൂട്ടാളികളെക്കുറിച്ചും ഇത്തരത്തിലുള്ള മോഷണങ്ങൾ മറ്റു സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ടോ എന്ന കാര്യങ്ങൾക്കായി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഡി.സി.പിമാരായ ആർ. ആദിത്യ, മുഹമ്മദ് ആരിഫ്, ഡസ്ട്രിക് ൈക്രംബ്രാഞ്ച് എ.സി സന്തോഷ് എം.എസ്, മ്യൂസിയം എസ്.ഐ ശ്യാം രാജ് ജെ.നായർ, ഷാഡോ വനിതാ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story