മുങ്ങിമരിച്ച വിദ്യാർഥിക്ക് ആദരാഞ്ജലി

05:04 AM
01/10/2019
വെള്ളറട: നെയ്യാര്‍ പൊഴിയില്‍ മുങ്ങിമരിച്ച സ്‌കൂള്‍ വിദ്യാർഥിക്ക് ആദരാഞ്ജലിയുമായി ആയിരങ്ങളെത്തി. ശനിയാഴ്ച പാറശ്ശാല ഉപജില്ലതല കായികോത്സവത്തില്‍ പങ്കെടുത്തശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കടൽ കാണാനെത്തിയ വേങ്കോട് ശരത് ഭവനില്‍ അജിത് (15) ആണ് പൊഴിയിൽ മുങ്ങിമരിച്ചത്. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. വെള്ളറട വി.പി.എം ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ അജിത്തിൻെറ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിനുെവച്ചു. പഠനത്തിലും കായിക മേഖലയിലും മികവ ്പുലര്‍ത്തിയ അജിത്തില്‍ രക്ഷാകർത്താക്കള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഏറെ പ്രതീക്ഷയായിരുന്നു. വെള്ളറട ഗ്രാമപഞ്ചായത്തംഗം ഷാജികുമാറിൻെറ മകനാണ് അജിത്. ഭൗതിക ശരീരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Loading...