വി.െക. പ്രശാന്തിെൻറ പ്രചാരണത്തിനുവേണ്ടി സന്നദ്ധപ്രവർത്തകരെ നിർബന്ധിച്ച് പ്രചാരണത്തിന് ഇറക്കിയതായി ആരോപണം

05:04 AM
01/10/2019
വി.െക. പ്രശാന്തിൻെറ പ്രചാരണത്തിനുവേണ്ടി സന്നദ്ധപ്രവർത്തകരെ നിർബന്ധിച്ച് പ്രചാരണത്തിന് ഇറക്കിയതായി ആരോപണം തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.െക. പ്രശാന്തിൻെറ പ്രചാരണത്തിന് വേണ്ടി സന്നദ്ധപ്രവർത്തകരെ ഭരണപക്ഷ അംഗങ്ങൾ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പ്രചാരണത്തിന് ഇറക്കുന്നതായി ആരോപണം. ഇതുസംബന്ധിച്ച ഫോൺ സംഭാഷണങ്ങൾ സന്നദ്ധ പ്രവർത്തകർ പുറത്തുവിട്ടത് വിവാദത്തിന് വട്ടിയൂർക്കാവിൽ തിരികൊളുത്തി. ഞായറാഴ്ച വെള്ളയമ്പലത്തു വി.കെ. പ്രശാന്തിൻെറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നടത്തിയ സൈക്കിൾ റാലിയിലാണ് വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്കായി സ്മാർട്ട് ട്രിവാൻ‍ഡ്രം, ഗ്രീൻ ആർമി പദ്ധതികളിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളെ കോർപറേഷൻ ഭരണസമിതി നിർബന്ധിപ്പിച്ചു പ്രചാരണത്തിനിറക്കിയത്. മേയറുടെ പ്രചാരണത്തിന് ഇറങ്ങണമെന്നാവശ്യപ്പെട്ട് വിളിക്കുന്ന ജീവനക്കാര‍ൻെറ ഫോൺ സംഭാഷണവും അതിനെ ചോദ്യം ചെയ്യുന്ന സന്നദ്ധ പ്രവർത്തക‍ൻെറ മറുപടിയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലടക്കം കക്ഷിരാഷ്ട്രീയം മറന്നു കോർപറേഷനുമായി സഹകരിച്ചു പ്രവർത്തിച്ച യുവകൂട്ടായ്മകളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിെനതിരെ‌ പ്രതിപക്ഷം രംഗത്തുവന്നു. ഇതുസംബന്ധിച്ച് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ഡി. അനിൽകുമാർ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. പ്രശാന്തും കോർപറേഷൻ ഭരണസമിതിയിലെ ചില അംഗങ്ങളും പ്രചാരണത്തിനും മറ്റും നഗരസഭയിലെ ഔദ്യോഗിക വാഹനങ്ങളും പ്രസും ഉപയോഗിക്കുകയാണെന്നും കോർപറേഷനിലെ ഇടതു സർവിസ് സംഘടന നേതാക്കൾ ഓഫിസിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം ജീവനക്കാരെ സംഘടിപ്പിച്ചു പ്രചാരണത്തിനായി പോകുന്നതായും പരാതിയിൽ പറയുന്നു.
Loading...