സഹോദരിയെ ശല്യം ചെയ്തത്​ ചോദ്യം ചെയ്ത യുവാക്കൾക്ക് മർദനം: മൂന്നുപേർ അറസ്​റ്റിൽ

05:02 AM
10/09/2019
ഓച്ചിറ: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനേയും സുഹൃത്തിനേയും മർദിച്ച് അവശരാക്കിയ യുവാക്കളെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കാവ് ക്ലാപ്പന തെക്ക് സ്വദേശികളായ ശ്രീരാജ് (28), മനു (22), ജോബിൻ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 18ന് വൈകീട്ട് 4.30ന് ഓച്ചിറ കൊച്ചുമുറി സ്വദേശികളായ രണ്ടു യുവാക്കളെ അമൃതപുരി കാമ്പസിന് സമീപം വെച്ച് മർദിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മർദനമേറ്റ ഒരാളുടെ സഹോദരിയെ ജോബിനും സംഘവും ശല്യം ചെയ്തത് ചോദ്യം ചെയ്യാൻ ചെന്ന യുവാക്കളെ മൂവർ സംഘം മർദിക്കുകയായിരുന്നു. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Loading...