മലയാളി യുവാവ്​ ഒമാനിൽ മുങ്ങി മരിച്ചു

05:03 AM
14/08/2019
മസ്കത്ത്: മലയാളി യുവാവ് ഒമാനിൽ മുങ്ങിമരിച്ചു. കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വർഗീസിൻെറ മകന്‍ ജോണി ജോണ്‍ (25) ആണ് തിങ്കളാഴ്ച മരിച്ചത്. ഖുറിയാത്തിനടുത്തുള്ള വാദി അർബഇൗനിൽ സുഹൃത്തുക്കളുമൊത്ത് ബലി പെരുന്നാൾ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. കൂട്ടുകാർ ഒരുമിച്ച് ജലാശയത്തിൽ കളിക്കവേ അൽപം മുന്നോട്ടു നീന്തിയ ജോണി താഴ്ന്നുപോവുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഒാടിയെത്തിയ സ്വദേശികൾ ജോണിയെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഒരു വർഷം മുമ്പ് മസ്കത്തിലെത്തിയ ജോണി അൽതയിൽ സ്റ്റീൽ കമ്പനിയിൽ അക്കൗണ്ടൻറ് ആയിരുന്നു. ഖുറിയാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സഹപ്രവർത്തകർ അറിയിച്ചു. പടം എഫ് ടി പി
Loading...