ഭിന്നശേഷിക്കാരനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ

05:02 AM
12/07/2019
കോവളം: നായ് വളർത്തുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി ഭിന്നശേഷിക്കാരനായ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ചാണിമുണ്ടുവിരാലി പനനിന്ന വീട്ടിൽ ലിജോ റോയി(39)യെയാണ് കാഞ്ഞിരംകുളം സി.ഐ ചന്ദ്രദാസും എസ്.ഐ ബിനുവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് ചാണി മുണ്ടുവിരാലി സ്വദേശി ഗോപി(64)യെ ഇയാൾ വെട്ടിപ്പരിക്കേൽപിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ നായ്ക്കളെ വളർത്തുന്ന ആളാണ് ലിജോ റോയി. ഇതുസംബന്ധിച്ച് അയൽവാസികളായ ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് ഗോപിയെ വീട്ടിൽ കയറി വെട്ടിയെതെന്നും കൊലപാതക ശ്രമത്തിനാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. മുഖത്ത് വെട്ടേറ്റ ഗോപി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
Loading...
COMMENTS