'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കം

05:02 AM
12/07/2019
കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സമഗ്രമായി നടപ്പാക്കുന്ന പച്ചക്കറി പ്രോജക്ടിൻെറ പഞ്ചായത്തുതല ഉദ്ഘാടനം മേനംകുളത്ത് നടന്ന ചടങ്ങിൽ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഫെലിക്സ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ, മറ്റ് പഞ്ചായത്ത് പ്രതിനിധികൾ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Loading...
COMMENTS