'മെഡിക്കൽ അലവൻസ്​ കാലോചിതമായി വർധിപ്പിക്കണം'

05:02 AM
12/07/2019
തിരുവനന്തപുരം: മെഡിക്കൽ അലവൻസ് കാലോചിതമായി വർധിപ്പിക്കണമെന്നും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി സംഘടനയുമായി ചർച്ച ചെയ്ത് നടപ്പാക്കണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കെ.എസ്.എസ്.പി.യു വിഴിഞ്ഞം യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് എ. ശങ്കരൻ നായർ അധ്യക്ഷതവഹിച്ചു. നേമം ബ്ലോക്ക് പ്രസിഡൻറ് സി. സോമൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എസ്. പ്രസന്നകുമാർ, ജില്ല കമ്മിറ്റി അംഗം ഡി. രവികുമാർ, സി. സുഗതൻ, വി. രാജമണി, സി. പുഷ്കരൻ, എ. ചെല്ലൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS