അറ്റകുറ്റപ്പണി നടന്നില്ല; കുടിവെള്ളം മുടങ്ങും

05:02 AM
10/07/2019
തിരുവനന്തപുരം: നന്ദാവനം-ബേക്കറി റോഡില്‍ ജല അതോറിറ്റി പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി നടന്നില്ല. സാേങ്കതിക കാരണങ്ങളാലാണ് പണിമുടക്കിയതെന്നാണ് അതോറിറ്റി വിശദീകരിക്കുന്നത്. ഇതുമൂലം ഇന്ന് ഇൗ മേഖലയിൽ കുടിവെള്ളം മുടങ്ങും. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ10 വരെ ജലവിതരണമുണ്ടാകില്ലെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതു പ്രകാരമുള്ള മുന്നൊരുക്കങ്ങൾ ജനങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം ജോലികൾ നടക്കാത്തതിനാൽ ജലവിതരണം തടസ്സപ്പെട്ടിരുന്നില്ല. എന്നാൽ, ജോലികൾ ചൊവ്വാഴ്ച രാത്രി ആരംഭിക്കുകയും ബുധനാഴ്ച പത്തോടെ വെള്ളമെത്തുകയും ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. ഫലത്തിൽ മുന്നറിയിപ്പില്ലാതെ ബുധനാഴ്ചച കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണുണ്ടാവുക. ഒബ്സര്‍വേറ്ററി െറസിഡൻറ്സ് അസോസിയേഷന്‍, ഒബ്സര്‍വേറ്ററി ഹില്‍ െറസിഡൻറ്സ് അസോസിയേഷന്‍, ബേക്കറി ജങ്ഷന്‍, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, എം.ജി റോഡ്, ഗാന്ധാരിയമ്മന്‍ റോഡ്, ആയുര്‍വേദ കോളജ് ജങ്ഷന്‍, പുളിമൂട്, ജി.പി.ഒ ലെയിൻ എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുക.
Loading...