കേരള സഹൃദയവേദി നോട്ടുബുക്ക് വിതരണം നടത്തി

05:03 AM
13/06/2019
പെരുമാതുറ: കേരള സഹൃദയവേദിയുടെ 555ാമത് പരിപാടിയായ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് സൗജന്യമായി നോട്ടുബുക്ക് നൽകുന്നതിൻെറ ജില്ലതല ഉദ്ഘാടനം പെരുമാതുറ ഗവ എൽ.പി സ്കൂളിൽ നടന്നു. ഇരുന്നൂറോളം കുട്ടികൾക്ക് സമ്മേളനത്തിൽ നോട്ടു ബുക്ക് വിതരണം ചെയ്തു. പ്രസിഡൻറ് ചാന്നാങ്കര എം.പി കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. കണിയാപുരം ഹലീം അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ സഹീർ, എ.പി. മിസ്വർ, എം.എസ്. കമാലുദ്ദീൻ, എസ്.എം. അഷ്റഫ്, നവാസ് മാടൻവിള, അൻസർ പെരുമാതുറ, ഒറ്റപ്പന ഷാജഹാൻ, സുനിൽ, നാസർ, അധ്യാപകരായ ജയകുമാർ, രാജേശ്വരി, പ്രേമ, പ്രസന്ന, നസീമ, ജീന എന്നിവർ പെങ്കടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ് രാജേഷ് സ്വാഗതവും സിസ്റ്റർ മേരി ബർത്തലോമിയ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Loading...