ശിൽപശാല

05:03 AM
18/05/2019
തിരുവനന്തപുരം: സഹകരണ മേഖലയിൽ കാലോചിതമായ പരിഷ്കാരമുണ്ടായാൽ മാത്രമേ സാധാരണക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കൂ എന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. കേരളത്തിലെ അർബൻ ബാങ്ക് പ്രസിഡൻറുമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും പെങ്കടുത്ത ദ്വിദിന യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട വായ്പക്കാർക്ക് കൂടുതൽ സേവനം നൽകുകയും ആ വിഭാഗത്തിന് തിരിച്ചടവിന് ഇളവ് നൽകുകയും ഇടത്തര വായ്പക്കാരെ ശക്തമായ സമ്മർദത്തിലാക്കുകയും ചെയ്യുന്ന വായ്പാനയം പൊളിച്ചെഴുതണമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. േയാഗത്തിൽ ഫെഡറേഷൻ ചെയർമാൻ എ.ടി. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. കെ. ജയവർമ, പി. യതീന്ദ്രദാസ്, എം.വി. ശ്രീധരൻ, പി.എസ്. ഹരിദാസ്, ബി. ശ്രീധരൻനായർ, വി. സത്യനാഥ്, മാധവ ഹരാൾഡേ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS