പി. ഭാസ്‌കരൻ അനുസ്മരണവും അവാർഡ് ദാനവും 19ന്

05:03 AM
18/05/2019
തിരുവനന്തപുരം: ജയൻ കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പി. ഭാസ്‌കരൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. 19ന് വൈകീട്ട് അഞ്ചിന് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിയോറ്റിത്തിൽ നടക്കുന്ന ചടങ്ങ് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ശ്രീകുമാരൻ തമ്പി, പന്ന്യൻ രവീന്ദ്രൻ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. സമൂഹത്തിൻെറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. കർമശ്രേഷ്ഠ പുരസ്‌കാരം സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ പി.ആർ. മൈഥിലിക്കും മികച്ച സേവന പുരസ്‌കാരം റവന്യൂ ഉദ്യോഗസ്ഥനായ ഷിബു അബ്ദുൽ മജീദിനും സാഹിത്യ പുരസ്‌കാരം ചാത്തന്നൂർ വിശ്വനാഥനും നൽകും. 17ന് ആരംഭിച്ച ജയൻ ചലച്ചിത്രോത്സവത്തിൻെറയും സാംസ്‌കാരിക സമ്മേളനത്തിൻെറയും ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Loading...
COMMENTS