ശ്രീനാരായണ ഗുരുദർശനം പ്രചരിപ്പിക്കുന്നവർ കക്ഷിരാഷ്​ട്രീയങ്ങൾക്കതീതമായ നിലപാട്​ സ്വീകരിക്കണം -സ്വാമി ഋതംഭരാനന്ദ

05:03 AM
18/05/2019
ശിവഗിരി: ശ്രീനാരായണ ഗുരുദർശനം പ്രചരിപ്പിക്കുന്നവർ കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. ശിവഗിരിയിൽ ഗുരുധർമ പ്രചാരണസഭയുടെ 37ാമത് വാർഷിക സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി. രാഷ്ട്രീയവും കൊടിയുടെ നിറവും നോക്കി പ്രചരിപ്പിക്കാവുന്നതല്ല ഗുരുദർശനം. ഗുരുധർമ പ്രചാരണസഭ പ്രവർത്തകർക്ക് രാഷ്ട്രീയം ആകാം. അത് വ്യക്തിപരമായി കണക്കാക്കണം. സംഘടനയെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ സഹയാത്രികരാക്കാൻ ശ്രമിക്കരുത് എന്ന് സ്വാമി പറഞ്ഞു. സ്വാമി പ്രകാശാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അമേരിക്കയിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമത്തിൻെറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
Loading...