മുസ്​ലിം ലീഗ്​ റമദാൻ റിലീഫ്​ ഉദ്​ഘാടനം

05:03 AM
18/05/2019
തിരുവനന്തപുരം: ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് വിതരണത്തിൻെറ ജില്ലതല ഉദ്ഘാടനം മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷത വഹിച്ചു. ബീമാപള്ളി റഷീദ്, കണിയാപുരം ഹലീം, എസ്.എൻ പുരം നിസാർ, ചാന്നാങ്കര എം.പി. കുഞ്ഞ്, പാച്ചല്ലൂർ നുജുമുദ്ദീൻ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ നിർധന രോഗികൾക്കുള്ള ചികിത്സ ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു. മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിലീഫ് പരിപാടികൾ സംഘടിപ്പിക്കും.
Loading...
COMMENTS