വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍

05:03 AM
18/05/2019
നേമം: വീട്ടമ്മയുടെ സ്വർണമാല കവര്‍ന്നയാള്‍ പിടിയില്‍. അമ്പൂരി കുട്ടമല സ്വദേശി ജിബിന്‍ ജോണി (25) ആണ് പിടിയിലായത്. കഴിഞ്ഞ 8ന് രാവിലെ 11.20ന് പാപ്പനംകോട് ശ്രീരാഗം തിയറ്ററിന് സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. നേമം തുലവിള തോട്ടത്തില്‍ വിളാകത്ത് വീട്ടില്‍ സുരേഷ്‌കുമാറിൻെറ ഭാര്യ രമ്യ(35)യുടെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്. യോഗത്തിന് പോകുകയായിരുന്ന രമ്യ ഇടറോഡിലേക്ക് തിരിഞ്ഞതോടെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ അമിതവേഗത്തിലെത്തിയ പ്രതി മാല കവരുകയായിരുന്നു. പിടിവലിക്കിടെ 2 പവന്‍ തിരികെക്കിട്ടിയെങ്കിലും ഒന്നരപ്പവനുമായി പ്രതി നേമം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവദിവസം തന്നെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിൻെറ ചിത്രം സി.സി.ടി.വിയില്‍ കുടുങ്ങിയിരുന്നു. ഷാഡോ ടീമിൻെറ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്. നഗരത്തിലെ മറ്റേതെങ്കിലും മാലമോഷണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.
Loading...
COMMENTS