ഗവര്‍ണര്‍ മേള കാണാനെത്തും

05:02 AM
16/05/2019
തിരുവനന്തപുരം: ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ബാലചലച്ചിത്രമേള കാണാൻ ഗവർണർ പി. സദാശിവം എത്തും. മേളയുടെ ജനകീയ പങ്കാളിത്തം കണ്ട് അദ്ഭുതം പ്രകടിപ്പിച്ച ഗവർണർ മേളയിൽ എത്താൻ സന്നദ്ധത അറിയിക്കുകയായിരുെന്നന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമാണ് കുട്ടികളുടെ സിനിമ ആഘോഷം ഗവർണർ അറിഞ്ഞത്. തുടര്‍ന്ന് സമിതി ജനറല്‍ സെക്രട്ടറി ദീപക്കിനെ വിളിച്ച് അഭിനന്ദിച്ചു. മേള തുടങ്ങുംമുമ്പ് ഉദ്ഘാടന ചടങ്ങിലോ സമാപനചടങ്ങിലോ പങ്കെടുക്കണമെന്ന് സംഘാടകര്‍ ക്ഷണിച്ചിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ കാരണം എത്താനായില്ല. അതിനാല്‍ ഇന്ന് രാവിലെ കലാഭവന്‍ തിയറ്ററില്‍ അക്വാമാന്‍ എ ത്രീഡി സിനിമ കുട്ടികള്‍ക്കൊപ്പം കാണാന്‍ എത്താമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി.
Loading...