Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:33 PM GMT Updated On
date_range 21 April 2019 11:33 PM GMTമെഡിക്കൽസംഘം ശ്രീലങ്കയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സ്ഫോടനം നടന്ന ശ്രീലങ്കയിൽ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായി കേരളത്തില്‍നിന്നുള്ള പ ്രത്യേക മെഡിക്കല്സംഘത്തിന് രൂപം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാറിൻെറ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്സംഘത്തിലുണ്ടാകുക. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻെറ നിര്‍ദേശത്തെതുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മെഡിക്കല്‍സംഘം രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story