Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:33 PM GMT Updated On
date_range 21 April 2019 11:33 PM GMTലാലുവിന് സന്ദർശകവിലക്ക്; കുടുംബം ഗവർണറെ കാണും
text_fieldsbookmark_border
പട്ന: മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ കാണാന്‍ അടുത്ത ബന്ധുക്കളെപോലും അനുവദിക് കാത്ത സാഹചര്യത്തിൽ കുടുംബാംഗങ്ങൾ പ്രതിഷേധത്തിനൊരുങ്ങുന്നു. അതിന് മുന്നോടിയായി ഇന്ന് കുടുംബാംഗങ്ങൾ ഝാർഖണ്ഡ് ഗവർണറെ കാണും. അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയുടെ വാതിലിൽ ശനിയാഴ്ച സന്ദർശകരെ വിലക്കുന്ന നോട്ടീസ് ബിർസമുണ്ട ജയിൽ അധികൃതർ പതിച്ചിട്ടുണ്ട്. ക്രമസമാധാനത്തിൻെറ പേരിൽ ഏറ്റവും അടുത്ത ബന്ധുക്കളെപോലും കാണാൻ അനുവദിച്ചിെല്ലന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം പിതാവിനെ കാണാനെത്തിയ തേജസ്വി യാദവിനെ പോലും വിലക്കിയയെന്ന് മുൻ മുഖ്യമന്ത്രി റാബ്റി ദേവി ആരോപിച്ചിരുന്നു. തൻെറ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും ജനം റോഡിലിറങ്ങുമെന്നും അവർ പറഞ്ഞു. ലാലു പ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനു കഴിയുമെന്നും എന്നാല്‍, ഇത്തരം ഏകാധിപത്യം അനുവദിക്കില്ലെന്നും റാബ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story