കാട്ടാനയെ മയക്കുവെടിവെച്ച്​ റേഡിയോകോളർ ചെയ്യും -മന്ത്രി

05:03 AM
13/03/2019
തിരുവനന്തപുരം: വയനാട് പനമരം കൊയിലേരി ഭാഗത്ത് ജനവാസകേന്ദ്രത്തിലിറങ്ങി നാശംവിതക്കുന്ന കാട്ടുകൊമ്പനെ ഉടൻ മയക്കുവെടിവെച്ച് റേഡിയോകോളർ ചെയ്ത് വനത്തിൽ വിടാൻ മന്ത്രി കെ. രാജു ചീഫ് വൈൽഡ്ലൈഫ് വാർഡന് ഉത്തരവ് നൽകി. കാളിയാർ തോട്ടത്തിൽ രാഘവൻ (70) എന്നയാളെ ആന കൊലപ്പെടുത്തിയിരുന്നു. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ചയാളുടെ ആശ്രിതർക്ക് അടിയന്തരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രി ഉത്തരവിട്ടു.
Loading...

f