കേന്ദ്രത്തിൽ വരേണ്ടത്​ പുരോഗമന കാഴ്ചപ്പാടുള്ള സർക്കാർ -കാനം

05:06 AM
11/02/2019
തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും താൽപര്യങ്ങൾക്കുവേണ്ടി പുരോഗമന കാഴ്ചപ്പാടുള്ള സർക്കാർ കേന്ദ്രത്തിൽ വരേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്പോൺസർ ചെയ്യപ്പെട്ട സർവേഫലങ്ങൾ ദേശീയ മാധ്യമങ്ങളിൽ ആസൂത്രിതമായി വരുന്നു. ഇത് കരുതലോടെ കാണണം. അധ്യാപക-സർവിസ് സംഘടനകളുടെ സംസ്ഥാനതല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ്മോഹൻ എന്നിവർ സംസാരിച്ചു. ജീവാർപ്പണ പ്രതിജ്ഞയും െഎക്യദാർഢ്യ കൂട്ടായ്മയും നടത്തി തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 'കേരള സാംസ്കാരിക പരിഷത്ത്' സംസ്ഥാന കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജീവാർപ്പണ പ്രതിജ്ഞയും െഎക്യദാർഢ്യകൂട്ടായ്മയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജഗത്മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഷെരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എം.എൻ. ഗിരി, ഷെമീജ് കാളികാവ്, അയൂബ് മേലേടത്ത്, പ്രശാന്ത് പ്രണവം, ജോൺസൺ ജോസഫ് ചെത്തിപ്പുഴ, പി.ടി. മുഹമ്മദ്, പി. കുഞ്ഞാപ്പ റഹ്മാൻ, ടി. ലൈലാബി എന്നിവർ സംസാരിച്ചു.
Loading...