ട്രാഫിക് സുരക്ഷാ വാരാചരണം: ഒരാഴ്ചയിൽ കണ്ടെത്തിയത് ആറായിരത്തിലധികം ഗതാഗത നിയമലംഘനം

05:06 AM
11/02/2019
തിരുവനന്തപുരം: ട്രാഫിക് സുരക്ഷാ വാരാചരണ ഭാഗമായി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആറായിരത്തിലധികം ഗതാഗത നിയമലംഘനങ്ങൾ. റോഡപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും തടയുന്നതിനായി ഒരാഴ്ചയായി സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്ര​െൻറ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചവർ, ഹെൽമറ്റ് ഉപയോഗിക്കാത്തവർ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, ൈഡ്രവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചവർ, സിഗ്നൽ ലൈറ്റ് ലംഘനം നടത്തിയവർ, ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്തവർ, വാഹനത്തിൽ മതിയായ രേഖകൾ ഇല്ലാതെ യാത്ര ചെയ്തവർ, തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്തവർ തുടങ്ങി പെറ്റിക്കേസുകളുൾപ്പെടെ ആറായിരത്തോളം ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സുരക്ഷാവാര സമാപനം ശംഖുംമുഖത്ത് സിറ്റി ട്രാഫിക് പൊലീസും റെഡ് എഫ്.എമ്മും ചേർന്ന് സംഘടിപ്പിച്ചു. ഡി.സി.പി ആർ. ആദിത്യ, ശംഖുംമുഖം എ.സി ആർ. ഇളങ്കോ എന്നിവർ പങ്കെടുത്തു. ചിത്രപ്രദർശനം, പപ്പു സീബ്ര അവതരിപ്പിച്ച ക്വിസ് മത്സരം, മാജിക് ഷോ, ബലൂൺ ആർട്ട് എന്നിവയും നടന്നു. രാത്രിയും പകലും കർശന പരിശോധന നടത്തുമെന്ന് കമീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. photo: road safety1, road safety2
Loading...
COMMENTS