കഴക്കൂട്ടത്ത് നാലിടങ്ങളിൽ തീ പിടിച്ചു

05:36 AM
23/01/2019
കഴക്കൂട്ടം: പ്രദേശത്ത് ചൊവ്വാഴ്ച നാലിടത്ത് തീ പിടിച്ചു. മേനംകുളം ഗ്യാസ് പ്ലാൻറിന് സമീപം, യു.എസ്.ടി ഗ്ലോബലി​െൻറ പുതുതായി നിർമാണം നടക്കുന്ന കെട്ടിടത്തിനു സമീപം, കുളത്തൂർ എം.ജി.എം സ്‌കൂളിന് എതിർവശത്തെ പുരയിടം, ശ്രീകാര്യം സർക്കാർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലാണ് തീ പിടിച്ചത്. തീ പിടിച്ച സ്ഥലങ്ങളിൽ കഴക്കൂട്ടം അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫിസർ കെ.പി. മധുവി​െൻറ നേതൃത്വത്തിലെ സംഘമാണ് തീ അണച്ചത്.
Loading...
COMMENTS