പദ്ധതികളുടെ മെെ​ല്ലപ്പോക്ക് ഉദ്യോഗസ്ഥരോട് വിശദീകരണംതേടി

05:36 AM
23/01/2019
തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർ കണിക്കുന്ന അലംഭാവം ഗൗരവമായി കാണുമെന്ന് മേയർ. നഗരസഭയുടെ വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗത്തിലാണ് മേയർ ഇക്കാര്യം പറഞ്ഞത്. കവടിയാർ പാർക്ക് നവീകരണം, പാങ്ങോട് ഫിഷ്മാർക്കറ്റ് പുനരുദ്ധാരണം, സെക്രേട്ടറിയറ്റ് ഹെൽത്ത് സർക്കിൾ ഓഫിസ് നിർമാണം എന്നീ പദ്ധതികളുടെ നിർവഹണത്തിൽ പുരോഗതിയില്ലാത്തതിൽ മേയർ അസംതൃപ്തി രേഖപ്പെടുത്തി. കവടിയാർ പാർക്ക് നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് 12.10.2018 ലെ മിനിറ്റ്സിലെ തീരുമാനം നടപ്പാക്കുന്നതിന് അനാവശ്യ കാലതാമസം വരുത്തിയ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് മെമ്മോ കൊടുക്കാനും സെക്രേട്ടറിയറ്റ് ഹെൽത്ത് സർക്കിൾ ഓഫിസി​െൻറ നിർമാണ പ്രവർത്തനം ഏറ്റെടുത്ത അക്രഡിറ്റഡ് ഏജൻസിയായ ഹാബിറ്റാറ്റിന് തുക നൽകുന്നതിൽ ഉണ്ടായ കാലതാമസത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം ആവശ്യപ്പെടാനും രണ്ടു ദിവസത്തിനകം ഏജൻസിക്ക് തുക നൽകി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. പാങ്ങോട് ഫിഷ്മാർക്കറ്റി​െൻറ നവീകരണപ്രർത്തനം ഏറ്റെടുത്ത ഏജൻസിക്ക് യഥാസമയം സമയം തുക വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകാനും മേയർ നിർദേശം നൽകി.
Loading...
COMMENTS