Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 11:37 PM GMT Updated On
date_range 18 Dec 2018 11:37 PM GMTഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സമ്മേളനം
text_fieldsbookmark_border
കാട്ടാക്കട: കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്.) കാട്ടാക്കട താലൂക്ക് സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട് ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ഡോ. ഐ. തയ്യങ്കൻ അധ്യക്ഷതവഹിച്ചു. ശശികുമാർ രക്തസാക്ഷി പ്രമേയവും ഡോ. അജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഡോ. എസ്. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഡോ. ബി.എസ്. സുമൻ സംഘടനാ റിപ്പോർട്ടും താലൂക്ക് സെക്രട്ടറി വൈ.എസ്.സുധീന്ദ്ര പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ്, ഡോ.ആർ.എസ്. ബിമൽ, കെ.ജി. മനു, എസ്. അനിൽകുമാർ, ജോയൻറ് കൗൺസിൽ മേഖല സെക്രട്ടറി ഗിരീഷ് കുമാർ, മോഹനൻ, ഡോ. സജിത്കുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് സമ്മേളനം കാട്ടാക്കട: റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കാട്ടാക്കട താലൂക്ക് സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുട്ടത്തറ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറൽ സെക്രട്ടറി എസ്. ബിജുമോൻ, എൻ.കെ.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്. അജയകുമാർ (പ്രസി.), എസ്.ബിജുമോൻ (ജന. സെക്ര.), വി. ഗോപകുമാർ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story